അമിതവേഗത്തില്‍ അപകടം; നമ്പര്‍ പ്ലേറ്റ് ഊരിമാറ്റി കാര്‍ ഉപേക്ഷിച്ച്‌ ഉടമകള്‍ മുങ്ങി

കൊച്ചി :അപകടത്തിനു പിന്നാലെ കാറിന്റെ നമ്പര് പ്ലേറ്റ് ഊരിമാറ്റി മുങ്ങി ഉടമകള്‍. എറണാകുളം ബോട്ട് ജെട്ടിയില് പുലര്ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. അ മിതവേഗത്തില് എത്തിയ വെളുത്ത ഫോക്സ്വാഗണ്‍ കാര് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മരം ഒടിഞ്ഞു വീണു..
ഇതിനു പിന്നാലെ ഭാഗികമായി തകർന്ന കാറിന്റെ നമ്പർപ്ലേറ്റ് ഊരി മാറ്റിയ ശേഷം ഉടമകള്‍ കടന്നുകളയുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
Previous Post Next Post