"പുഴുത്ത പട്ടി’' എന്ന് വകുപ്പ് മേധാവി; ബിഡിഎസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതരാരോപണവുമായി കുടുംബം.

തിരുവനന്തപുരം സ്വദേശി നിധിൻ രാജ് (19) ആണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെ അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചത്.

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ബിഡിഎസ് വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ (BDS student jumps to death) ഗുരുതര ആരോപണവുമായി കുടുംബം. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് മരണത്തിന് കാരണം എന്ന് കുടുംബം ആരോപിച്ചു. ഓറൽ പത്തോളജി വകുപ്പ് മേധാവി ഡോക്ടർ എം.കെ. റാം ന് എതിരെയാണ് കുടുംബത്തിന്റെ ആരോപണം. തിരുവനന്തപുരം സ്വദേശി നിധിൻ രാജ് (19) ആണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെ അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചത്. മരണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യമുന്നയിച്ചു.
നിധിൻ രാജ്
നിധിൻ രാജ്.


Previous Post Next Post