തമിഴ്നാട് വാല്‍പ്പാറയില്‍ മലയാളികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ മറിഞ്ഞ് ഒന്‍പതു മലയാളികള്‍ക്ക് ദാരുണാന്ത്യം.ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമാണ് മരിച്ചതെന്നാണ് വിവരം.മലപ്പുറം വളാഞ്ചേരിക്ക് സമീപം പാങ്ങ് പള്ളിപ്പറമ്പ് എല്‍പി സ്‌കൂളില്‍നിന്നും വിനോദയാത്ര പോയ അധ്യാപകരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. ഒന്‍പത് അധ്യാപകരും മൂന്നുകുട്ടികളും ഡ്രൈവറും ഉള്‍പ്പെട്ടതായിരുന്നു സംഘം.അജിത (54), റംല (52), സുഹ്റ (43), ആശ (41), മജീദ് (43), സാജിത (45), ഷക്കീല (37), നൗഷാദ് (39), റുഖിയ (39), ഹിഷാം (12), ഷഹദീന്‍ (11), മസ്‌നീന്‍ (10), ഡ്രൈവര്‍ മുഹമ്മദ് പാഷിത് (21) എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.പെരിന്തല്‍മണ്ണ സ്വദേശിയായ അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 11 എഎം7288 എന്ന രജിസ്ട്രേഷന്‍ നമ്പറുള്ള ട്രാവലറിലായിരുന്നു ഇവര്‍ യാത്ര പുറപ്പെട്ടത്. വൈകുന്നേരം അഞ്ചേകാലിനും അഞ്ചരയ്ക്കുമിടയിലായിരുന്നു സംഭവം. വാല്‍പ്പാറയില്‍നിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴായിരുന്നു അപകടം. 13-ാംവളവില്‍നിന്ന് 9-ാം വളവിലേക്കാണ് വാഹനം മറിഞ്ഞത്.13-ാം വളവില്‍വെച്ച് വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടമായതോടെയാണ് ഒന്‍പതാം വളവിലേക്ക് മറിഞ്ഞത്. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ പരിക്കേറ്റ അഞ്ചുപേരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
വാല്‍പ്പാറയിലെ വാഹനാപകടം; മരണം 9 ആയി!
Malayala Shabdam News
0