കെഎസ്‌ഇബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിലേക്കുള്ള വിജ്ഞാപനം ഏപ്രില്‍ 30ന് പ്രസിദ്ധീകരിക്കുമെന്ന് കേരള പി.എസ്.സി അറിയിച്ചു.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പി.എസ്.സി ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.
ഇത്തവണ 985 ഒഴിവുകളാണ് വന്നിട്ടുള്ളത്. 139 ഒഴിവുകളാണ് എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാങ്ക് ലിസ്റ്റ് വരുമ്പോഴേക്കും ഒഴിവുകളുടെ എണ്ണം വര്‍ധിക്കാം.
18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. പത്താം ക്ലാസ് വിജയിച്ച ട്രേഡ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. ശാരീരിക ക്ഷമയുള്ളവരായിരിക്കണം. പോസ്റ്റില്‍ കയറാനുള്ള വൈദഗ്ദ്യം പരിശോധിക്കും.
2011 മാര്‍ച്ചിലായിരുന്നു ഇതിന് മുന്‍പ് മസ്ദൂര്‍ തസ്തികയിലേക്ക് നിയമനം നടന്നത്. അന്ന് പതിനായിരത്തിലധികം പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. 4020 പേര്‍ക്ക് നിയമനം ലഭിച്ചു. 514 ഒഴിവുകളിലേക്കായി തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്നത്.