മൂവാറ്റുപുഴ: വാഴക്കുളം ടൗണിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം .2 ലക്ഷം രൂപയും മൊബൈൽ ഫോണുകളും കവർന്നു.സി.സി.ടി.വി കാമറ, ഡി.വി.ആർ അടക്കം മോഷ്ടാക്കൾ കൊണ്ടുപോയി.വാഴക്കുളം പൊലീസ് സ്റ്റേഷന് എതിർവശത്തായി പ്രവർത്തിക്കുന്ന ‘നിയ മൊബൈൽസ്’ എന്ന സ്ഥാപനത്തിലാണ് ശനിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്.രണ്ടു മണിയോടെ കടയുടെ ഷട്ടർ പൊളിച്ച് ഗ്ലാസ് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. കടയിൽ സൂക്ഷിച്ച രണ്ടു ലക്ഷം രൂപയും മൊബൈൽ ഫോണുകളും ചാർജറുകളും മറ്റും മോഷണം പോയി.തെളിവു നശിപ്പിക്കുന്നതിനായി സി.സി.ടി.വി കാമറയും ഡി.വി.ആർ ഉൾപ്പെടെ മോഷ്ട്ടാക്കൾ കൊണ്ടുപോയി.
മൊബൈൽ ഫോൺ കട കുത്തിത്തുറന്ന് കവർച്ച; 2 ലക്ഷം രൂപയും ഫോണുകളും കവർന്നു.
Malayala Shabdam News
0