2018ലെ മഹാപ്രളയം മനുഷ്യനിർമിതം എന്ന ആരോപണത്തിന്മേല്‍ മാത്യു കുഴല്‍നാടൻ ഇന്ന് കൂടുതല്‍ അനുബന്ധ തെളിവുകള്‍ പുറത്തുവിട്ടേക്കും.
മന്ത്രി ആയിരുന്ന കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടെങ്കിലും, സർക്കാർ നിഷേധിച്ചിരുന്നു. എ ഐ വഴി നിർമ്മിച്ച ശബ്ദ ശകലം എന്നായിരുന്നു മന്ത്രി കൃഷ്ണൻകുട്ടിയുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ജല വിഭവ വകുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്തുവിടാൻ ശ്രമിക്കുന്നത്. തൻറെ ആരോപണം വ്യാജമെങ്കില്‍ എന്തുകൊണ്ട് സർക്കാർ നിയമനടപടി സ്വീകരിക്കുന്നില്ലെന്ന ആണ് മാത്യു കുഴല്‍നാടൻ്റെ ചോദ്യം. നിശബ്ദ പ്രചാരണ ദിവസവും ആരോപണങ്ങള്‍ സജീവ ചർച്ചയാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.