കോഴിക്കോട് 16 കാരിയെ ശ്വാസം മുട്ടിച്ച്‌ കൊന്ന ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി; പൊലീസ് സ്ഥലത്ത്, അന്വേഷണം തുടങ്ങി

ഈസ്റ്റ് മൂഴിക്കലില്‍ 16 കാരിയെ ശ്വാസം മുട്ടിച്ച്‌ കൊന്ന ശേഷം ബന്ധു ആത്മഹത്യ ചെയ്തു. നസ്രീന, അദ്നാൻ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവർ സഹോദരിമാരുടെ മക്കളാണെന്ന് നാട്ടുകാർ പറയുന്നു. രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച 16കാരി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്.
Previous Post Next Post