പാമ്പ് കടിയേല്‍ക്കാതെ 11കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു!

കോഴിക്കോട് നാദാപുരത്ത് പാമ്പു കടിയേല്‍ക്കാതെ 11കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയായ വിദ്യാര്‍ഥിയുടെ പാന്റിലാണ് പാമ്പ് കൊത്തിയത്.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്ന് മറന്നുവെച്ച സാധനങ്ങള്‍ എടുക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന പൂച്ചയെ കണ്ട് കാറിന് താഴെ പതുങ്ങി ഇരുന്ന പാമ്പ് വിദ്യാര്‍ഥിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.

സംസ്ഥാനത്ത് കൊടുംചൂടിനൊപ്പം പാമ്പ് ഭീതിയും ഉയരുകയാണ്. രണ്ടാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ ആലപ്പുഴ കുട്ടനാട്ടില്‍ വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു. ശുചിമുറിക്ക് മുന്നില്‍വച്ച്‌ കുട്ടനാട് വൈശ്യംഭാഗം സ്വദേശി ഇന്ദിരയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു.
Previous Post Next Post