കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. തലശ്ശേരി, പാനൂർ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.ചമ്പാട് ഷാജിമ നിവാസ് അൻവിൻ (16), ഷൈബി (41), കേളോത്ത് താഴെ കുഴിയില്‍ അനുഷ (29), കരുണാലയം അനുശ്രീ (30), ഷാജിമ നിവാസ് ബാലൻ (81), പുത്തൻപുരയില്‍ രാജൻ (68) എന്നിവർ മാനന്തവാടി മെഡി ക്കല്‍ കോളേജിലും, കരുണാലയം ഷാഹി (30), അമ്പിളി (25), ഇസ (5), അയ്നിസ (5), രാധാമാധവം അമല്‍ജിത്ത് (31) എന്നിവർ മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിലും ചികിത്സ തേടി. വിനോദയാത്ര പോയി തിരിച്ചു പോകുകയായിരുന്ന തലശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറും, എതിരെ വന്ന പാനൂർ സ്വദേശികളും സഞ്ചരിച്ച കാറുമാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ ആണ് സംഭവം. ആരുടേയും നില അതീവ ഗുരുതരമല്ല.
വയനാട്ടില്‍ കാറുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്.
Malayala Shabdam News
0