സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 115 ദശലക്ഷം യൂണിറ്റിനു മുകളില്‍!

സംസ്ഥാനത്ത് വേനല്‍ ചൂടിന്റെ കാഠിന്യം അതിരൂക്ഷമായി തുടരുന്നതിനിടെ വൈദ്യുതി ഉപയോഗവും ഉയർന്നു തന്നെ.
കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിലെല്ലാം വൈദ്യുതി ഉപയോഗം പ്രതിദിനം 115 ദശലക്ഷം യൂണിറ്റിനു മുകളിലാണ്. ശനിയാഴ്ച സംസ്ഥാനത്ത് ആകെ വൈദ്യുതി ഉപയോഗം 115. 075 ദശലക്ഷം യൂണിറ്റായിരുന്നു. ഏപ്രില്‍ 24 വെള്ളിയാഴ്ചത്തെ ഉപയോഗം 116.48 ദശലക്ഷം യൂണിറ്റായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും 115 ദശലക്ഷം യൂണിറ്റിനു മുകളിലായിരുന്നു വൈദ്യുതി ഉപയോഗം.
ഈ മാസം 18ന് സംസ്ഥാനത്ത് 117 ദശലക്ഷം യൂണിറ്റെന്ന റിക്കാർഡ് വൈദ്യുതി ഉപയോഗമായിരുന്നു.

വേനല്‍ കാഠിന്യം തുടരുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും വൈദ്യുതി ഉപയോഗം കൂടാനാണ് സാധ്യത.
Previous Post Next Post