സിങ്കപ്പൂരില്‍ ജോലി നേടാം; കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ്; അപേക്ഷ മെയ് 04 വരെ

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ ജോലി നേടാന്‍ അവസരം. സിങ്കപ്പൂരിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 04ന് മുന്‍പായി മെയില്‍ അയച്ച്‌ അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

ഒഡാപെകിന് കീഴില്‍ മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക് റിക്രൂട്ട്‌മെന്റ്. സിങ്കപ്പൂരില്‍ ആകെ 10 ഒഴിവുകളാണ് വന്നിട്ടുള്ളത്.

പ്രായപരിധി

22നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

പത്താം ക്ലാസ് അല്ലെങ്കില്‍ അതിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യത വേണം.

മെക്കാനിക്കല്‍ റിപ്പയറിങ് സ്‌കില്‍ ഉണ്ടായിരിക്കണം. സമാന മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയണം. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
Previous Post Next Post