നെടുമങ്ങാട്ട് ഉഴമലയ്‌ക്കല്‍ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പരുത്തിക്കുഴി ബൈബിള്‍ കോളേജിന് സമീപം അഭിനവ് (21) ആണ് ഇന്ന് രാവിലെ മരിച്ചത്.
യുവാവിന് നട്ടെല്ലിന് സാരമായ പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ രാത്രി 10.45ഓടെ അമിതവേഗത്തില്‍ കുതിച്ചെത്തിയ ബൈക്കുകള്‍ ആര്യനാട് നെടുമങ്ങാട് റോഡില്‍ ഉഴമലയ്ക്കല്‍ ആശുപത്രിക്ക് സമീപംവച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇരുബൈക്കുകളും അപകടത്തില്‍ നിശേഷം തകർന്നിരുന്നു. അപകടം നടന്നയുടൻ രണ്ടുപേരും ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഒരാളും ഇന്നലെ മരണമടഞ്ഞു.
കുളപ്പട പാതിരിമൂല സ്വദേശിയായ ശ്രീലാല്‍ (25), കുളപ്പട മൊന്തിയോട് സ്വദേശിയായ രാജേഷ് (21), കുളപ്പട പത്തേക്കർ സ്വദേശിയായ ബിനോയ് (21) എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്.