തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നുള്ള കാസർകോട് - മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മൂന്നുതരത്തിലുള്ള മെനുവാണ് വിവിധ ദിവസങ്ങളിലുള്ള യാത്രക്കാർക്ക് ലഭിക്കുക.
ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമുള്ള വെജിറ്റേറിയൻ മെനു ഇങ്ങനെ
നെയ്‌ച്ചോർ, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, തോരൻ, ഫ്രൂട്ട് ട്രൈഫൂൽ
മട്ടയരി ചോറ്, രണ്ട് ചപ്പാത്തി, തീയൽ, വറുത്തരച്ച വെജ് കറി, അടപ്രഥമൻ
വെജ് ബിരിയാണി, മലബാർ പൊറോട്ട, ഗ്രീൻപീസ് (പാൽ പിഴിഞ്ഞ കറി), പൊട്ടറ്റോ മസാല, സേമിയ പായസം.
നോൺവെജ്
നെയ്‌ച്ചോറിനൊപ്പം വറുത്തരച്ച ചിക്കൻ കറി
മട്ടയരി ചോറിനൊപ്പം മലബാർ ചിക്കൻ കറി
ചിക്കൻ ബിരിയാണി, എക്‌സിക്യുട്ടീവ് ക്ലാസിൽ മട്ടയരി ചോറിനൊപ്പം മീൻ കറിയും ലഭിക്കും.
പ്രഭാത ഭക്ഷണ വെജ് മെനു
ഇഡലി, വട, സാമ്പാർ ഉണ്ണിയപ്പം
ഇടിയപ്പം, കടലക്കറി, വട, ടീ കേക്ക്
മിക്‌സ് വെജ് ഉപ്പുമാവ്, വട, സാമ്പാർ, ചട്ട്‌നി, വട്ടയപ്പം
നോൺ വെജ്
മുട്ട ചിക്കിയത്, വെജ് കട്‌ലറ്റ്, ഉണ്ണിയപ്പം, ബ്രഡ് റോൾ
ഇടിയപ്പം, മുട്ടറോസ്റ്റ്, വട, ടീ കേക്ക്
മുട്ട ചിക്കിയത്, മസാല ബൺ, വെജ് കട്‌ലറ്റ്, വട്ടയപ്പം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ മാറി വരും.
ലഘുഭക്ഷണത്തിൽ ഇലയട, പരിപ്പുവട, കൊഴുക്കട്ട, ചീര വട എന്നിവയും വിവിധ ദിവസങ്ങളിൽ ലഭിക്കും, കഴിഞ്ഞ രണ്ടാഴ്ചയായി നന്ന മീൽ ട്രയലിന് തൃപ്തികരമായ പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിച്ചതന്നെ് അധികൃതർ അറിയിച്ചു.
