കിടപ്പുരോഗിയായ വയോധികയെ തെരുവുനായ വീട്ടിനകത്തു കയറി കടിച്ചുകൊന്നു. തൃശൂര്‍ എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലന്‍പടിയിലാണ് ദാരുണ സംഭവം.
കിഴക്കേപുരക്കല്‍ കാര്‍ത്ത്യായനി (84) ആണ് മരിച്ചത്. നായയുടെ ആക്രമണത്തില്‍ കാര്‍ത്ത്യായനിയുടെ മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ദേവദാസനും (60) ഗുരുതരമായി മുറിവേറ്റു.
ഇന്ന് വൈകീട്ട് ആറോടെയായിരുന്നു സംഭവം. കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയുടെ മുഖം ഉള്‍പ്പെടെ ശരീരമാസകലം നായ കടിച്ച് മുറിച്ചു. മകനേയും ക്രൂരമായി കടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. 6.30ഓടെ കാര്‍ത്ത്യായനിയുടെ മറ്റൊരു മകന്‍ മണി ഭക്ഷണം കൊടുക്കാന്‍ ചെന്നപ്പോഴാണ് സംഭവം കണ്ടത്. രണ്ട് വര്‍ഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടര്‍ന്നാണ് കാര്‍ത്ത്യായനി കിടപ്പിലായത്. മാനസിക വെല്ലുവിളി നേരിടുന്ന മകനും മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തില്‍ കിടക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പോലീസും ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, കാര്യത്ത്യായിനയുടെ ജീവന്‍ രക്ഷിക്കാനായിസസഇതേ നായ വേറെ ആളുകളേയും വളര്‍ത്ത് നായക്കളേയും കടിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. നായയെ ഇതുവരെ പിടികൂടാന്‍ കഴിയാത്തതിനാല്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.