പാചകവാതക പ്രതിസന്ധി: തൊടുപുഴയിലെ നഗരസഭ ശ്മശാനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി

എല്‍പിജി ക്ഷാമം രൂക്ഷമായതോടെ തൊടുപുഴയിലെ നഗരസഭ ശ്മശാനത്തിന്‍റെ പ്രവർത്തനം നിർത്തി. ശാന്തിതീരം നഗരസഭാ ശ്മശാനമാണ് എല്‍പിജി പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിയത്.

ശവസംസ്കാരത്തിനായി ഒരു ബോഡിക്ക് ഒരു സിലിണ്ടറാണ് വേണ്ടി വരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തുകയായിരുന്നു. അതേസമയം സമീപ പഞ്ചായത്തുകള്‍ അടക്കം ആശ്രയിക്കുന്ന ഈ ശ്മശാനത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടല്‍ തേടി നഗരസഭ ഭരണസമിതി ജില്ല കളക്ടർക്ക് കത്തയച്ചു.
Previous Post Next Post