എനിക്ക് എന്‍റെ വഴിയെന്നും സുധാകരൻ കെ.സിയെ അറിയിച്ചു.
ഇന്ന് പന്ത്രണ്ട് മണിക്ക് സുധാകരൻ മാധ്യമങ്ങളെ കാണും. സുധാകരൻ ഇന്ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങും.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
കടുത്ത അവഗണനയാണ് നേരിട്ടതെന്നാണ് സുധാകരൻ അനുയായികളുടെ വിലയിരുത്തല്‍. കണ്ണൂരില്‍ തുടരുമെങ്കിലും പ്രചരണ രംഗത്ത് സജീവമായേക്കില്ല.
കെ.സുധാകരനും അടൂർ പ്രകാശിനും നിയമസഭയില്‍ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നല്‍കിയിട്ടില്ല.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി സുധാകരൻ കേരള ഹൗസില്‍ നിന്ന് എൻഒസി വാങ്ങിയിരുന്നു.
പെരുമ്പാവൂരില്‍ എല്‍ദോസിന് പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ഉദുമ,പട്ടാമ്പി,പെരുമ്പാവൂർ,വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ ഒറ്റപ്പേരിലെത്താൻ കഴിഞ്ഞില്ല.
സമവായമാകാത്ത സീറ്റുകളിലെ തീരുമാനം ഖാർഗെയ്ക്ക് വിട്ടു. കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് മത്സരിക്കും. നേമത്ത് കെ.എസ് ശബരിനാഥും തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും മത്സരിക്കും.