സൈബർ തട്ടിപ്പ് :കോട്ടയം ജില്ലയിൽ വ്യാപക റൈഡ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുകളിലെ പരാതിക്കാർക്ക് നഷ്ടപ്പെട്ട പണം ചെക്ക് വഴിയോ എടിഎം വഴിയോ പിൻവലിച്ച് തട്ടിപ്പുകാർക്ക് സഹായം ചെയ്ത് പ്രതിഫലം വാങ്ങിക്കുന്ന വിവിധ Mule Bank account holder മാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വേണ്ടി സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം എ.ഡി.ജി.പി. സൈബർ ഓപ്പറേഷൻസ്ന്റെ മേൽ നോട്ടത്തിൽ സംസ്ഥാനത്തുടനീളം നടത്തുന്ന സ്പെഷ്യൽ ഡ്രൈവ് ആണ്
CY-HUNT. 
CY-HUNT ന്റെ ഭാഗമായി 
   കോട്ടയം ജില്ലയിൽ കോട്ടയം സൈബർ പോലീസ് സ്റ്റേഷൻ SHO ഹണി കെ ദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ജില്ലയിലാകെ
 54 റെയ്ഡുകൾ നടത്തി 
 12 പേരെ അറസ്റ്റ് ചെയ്തു 
 6 പേർക്ക് നോട്ടീസ് ഇഷ്യൂ ചെയ്തു 
 24 FIR കൾ രജിസ്റ്റർ ചെയ്തു 
 12 ഡിവൈസുകൾ കണ്ടെടുത്തു.
 ചെറിയ ലാഭത്തിനുവേണ്ടി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പുകാർക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിലൂടെ അവരും ഈ വലിയ കുറ്റകൃത്യത്തിന്റെ ഭാഗമാവുകയും കുറ്റകൃത്യത്തിലെ പ്രതികളായി മാറുകയും ചെയ്യും എന്ന കാര്യം ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ടതാണ്.
Previous Post Next Post