കൊച്ചി: മൂന്ന് വ്യത്യസ്ത കോഴ്സുകളിൽ നിന്ന് ഒരു ലോക റാങ്കുകാരനെ ഉൾപ്പടെ മൂന്ന് അഖിലേന്ത്യറാങ്കുകൾ കരസ്ഥാമാക്കി ലോജിക്ക് സ്കൂൾ ഓഫ് മാനേജ്മെന്റിലെ വിദ്യാർത്ഥികൾ. എ.സി.സി.എ ഡിസംബർ 2025 വിൻഡോയിൽ ലോകറാങ്കിങ്ങിൽ എട്ടാം സ്ഥാനവും ഇന്ത്യയിൽ രണ്ടാം റാങ്കും കരസ്ഥമാക്കി ഫെലിക്സ് റോയ് അഭിമാനമായി. ലോജിക്കിന്റെ കോട്ടയം ക്യാമ്പസിലെ ബികോം+എസിസിഎ വിദ്യാർത്ഥിയാണ് ഫെലിക്സ്.
സിഎ ഫൗണ്ടേഷൻ കോഴ്സിലാണ് മറ്റൊരു അഭിമാനകരമായ നേട്ടം കൈവരിച്ചത്. സിഎ ഫൗണ്ടേഷനിൽ ജനുവരി 2026 വിൻഡോയിൽ പരീക്ഷ എഴുതിയ അപർണ രയരോത്ത് ഇന്ത്യയിലെ 11-ാം റാങ്ക് കരസ്ഥമാക്കി.
സിഎംഎ പരീക്ഷയിലും ലോജിക്കിന് അഖിലേന്ത്യറാങ്കിന്റെ മധുരമുണ്ട്. സിഎംഎ ജൂൺ 2025 വിൻഡോയിൽ 18-ാം റാങ്കാണ് അഖിലേന്ത്യാതലത്തിൽ അഞ്ജലി സി ആർ നേടിയത്.
ഇന്ത്യയിലെ പ്രമുഖ എജ്യുക്കേഷണൽ ഗ്രൂപ്പായ വെരാന്ത എന്റർപ്രൈസിന്റെ ഭാഗമായ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് 20 വർഷം പൂർത്തിയാക്കി ജൈത്രയാത്ര തുടരുന്ന വർഷത്തിൽ തന്നെ ലോകറാങ്കുൾപ്പടെയുള്ള നേട്ടങ്ങൾ കൊയ്തത് ഇരട്ടി സന്തോഷം നൽകിയതായി ഡയറക്ടർ സന്തോഷ് കുമാർ സിഎംഎ പറഞ്ഞു.
ലോജിക്കിന്റെ വിവിധ ക്യാമ്പസുകളിൽ നിന്നും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ സ്ഥാപനങ്ങളിലായി ഉയർന്ന ഉദ്യോഗത്തിൽ ജോലി ചെയ്തു വരുന്നു. 20 വർഷങ്ങൾ കൊണ്ട് നിരവധിപേരെ പഠിപ്പിച്ച് മികച്ച വ്യക്തികളായി ജീവിത വിജയം നേടാൻ ലോജിക്ക് സഹായിച്ചിട്ടുണ്ട്.
