ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിനത്തിലെ ആദ്യമത്സരം തിരുവനന്തപുരത്ത്; ആവേശത്തിൽ ആരാധകർ



തിരുവനന്തപുരം: വെസ്റ്റ് ഇൻഡിസിന്റെ ഇന്ത്യൻ പര്യടനത്തിന് സെപ്റ്റംബറിൽ തുടക്കം. പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഉള്ളത്. ഏകദിന പരമ്പരയിലെ ആദ്യമത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സെപ്റ്റംബർ 27നാണ് മത്സരം.


രണ്ടാം ഏകദിന മത്സരം സെപ്റ്റംബർ 30ന് ഗുവാഹത്തിയിലും അവസാന ഏകദിന മത്സരം ഒക്ടോബർ മൂന്നിന് ചണ്ഡിഗഡിലും നടക്കും.


അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഒക്ടോബർ ആറിനാണ് ആദ്യ മത്സരം. അവസാന മത്സരം ഒക്ടോബർ പതിനേഴിനാണ്. ലഖ്‌നൗ, റാഞ്ചി, ഇൻഡോർ, ഹൈദരബാദ്, ബംഗളൂരു എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങൾ.


Previous Post Next Post