പ്രായപൂർത്തി ആകാത്ത പട്ടികവർഗ്ഗത്തിൽ പെട്ട ബാലികയോട് ലൈംഗിക അതിക്രമം കാട്ടിയ അമ്മയുടെ ആൺ സുഹൃത്തായ
മോനിപ്പള്ളി വില്ലേജ് ചേറ്റുക്കുളം കരയിൽ., പയസ്സ് മൌണ്ട്, പാലക്കപ്പടവിൽ വീട്ടിൽ മോഹനൻ മകൻ 40 വയസ്സുള്ള പ്രസാദ് കുമാർ
എന്നയാളെ 14 വർഷം കഠിനതടവും , 70,000 /- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.
റോഷൻ തോമസ് ശിക്ഷ വിധിച്ചു
പ്രതി പിഴ അടച്ചാൽ 60,000 /- രൂപ അതിജീവിതക്കു നൽകുന്നതിനും, ഉത്തരവായിട്ടുണ്ട്.ഭാരതിയ ന്യായ സംഹിതയിലെയും പോക്സോനിയമത്തിലെയും, SC/ST ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
21/8/25 ൽ ആണ്
കേസിന് ആസ്പദമായ സംഭവം നടന്നത്.കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ SI ആയിരുന്ന ശരണ്യ.S. ദേവൻ രജിസ്റ്റർ ചെയ്ത കേസിൽ വൈക്കം DYSP ആയിരുന്ന T B വിജയൻ
പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണം പൂർത്തിയാക്കി
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും 23 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ Adv. ജോസ് മാത്യു തയ്യിൽ ഹാജരായി.