ശബരിമല യുവതി പ്രവേശനത്തില്‍ മുൻ നിലപാട് സംസ്ഥാന സർക്കാർ തിരുത്തും. വിശ്വാസ സംരക്ഷണ നിലപാടുമായി മുന്നോട്ട് പോകാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനം.
ഇതോടെയാണ് സിപിഐഎം നയിക്കുന്ന സർക്കാർ നിലപാടില്‍ മാറ്റം വരുത്താൻ ഒരുങ്ങുന്നത്. ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികള്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കോടതിയില്‍ സർക്കാർ നിലപാട് വ്യക്തമാക്കുക.