കൈയടിക്കാം... കപ്പ് ഉയർത്തട്ടെ ടീം ഇന്ത്യ

കൈയടിക്കാം...കപ്പ് ഉയർത്താൻ ടീം ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടപ്പോരാട്ടത്തില് ഇന്ത്യ ഇന്നു ന്യൂസിലന്ഡിനെ നേരിടും.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില് രാത്രി ഏഴിനു മത്സരം തുടങ്ങും.

ഇതേ സ്റ്റേഡിയത്തില്‍ 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില് ഓസ്ട്രേലിയയോട് പരാജയപ്പെട്ടതും ഇത്തവണ സൂപ്പര് എട്ട് പോരാട്ടത്തില് ദക്ഷിണാഫ്രിക്കയോട് 70 റണ്സിന് പരാജയപ്പെട്ടതും മറക്കാൻ ലോകകിരീടം അനിവാര്യം.

ഓപ്പണറായി സഞ്ജു സാംസണും സ്റ്റാര് പേസര് ജസ്പ്രീത് ബുംറയും ഓള്റൗണ്ടര് ഹാര്ദിക് പാണ്ഡ്യയും അടങ്ങുന്ന ത്രിമൂര്ത്തികളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ടൂര്ണമെന്റിലുടനീളം നിരാശപ്പെടുത്തിയ അഭിഷേക് ശര്മ അവസാന മത്സരത്തിലെങ്കിലും ക്ലിക്കായാല്‍ വിജയം അനായാസമാകും.

ടൂര്ണമെന്റില് രണ്ടുതവണയാണ് ടീം ഇന്ത്യ 250 കടന്നത്, ആദ്യം ചെന്നൈയില് സിംബാബ്വെയ്ക്കെതിരേയും പിന്നീട് വാങ്കഡെയില് ഇംഗ്ലണ്ടിനെതിരെയും. ബുമ്രയും അര്ഷദീപും ഹാര്ദിക്കും അക്ഷര് പട്ടേലും അടങ്ങുന്ന ബോളിംഗ് നിരയും ന്യൂസിലൻഡിനു വലിയ വെല്ലുവിളിയാണ്.സ്പിന്നര് വരുണ് ചക്രവര്ത്തിയുടെ പ്രകടനം മാത്രമാണ് ഇന്ത്യക്ക് ആശങ്ക.

വിജയത്തില്‍ കുറഞ്ഞതൊന്നും ന്യൂസിലൻഡും ലക്ഷ്യമിടുന്നില്ല. 2015നുശേഷം രാജ്യാന്തര ടൂർണമെന്റില്‍ അഞ്ചാംതവണ കലാശപ്പോരിനിറങ്ങുന്നതുതന്നെ കിവികളുടെ സ്ഥിരത വ്യക്തമാക്കുന്നു.

കോല്ക്കത്തയിലെ ഈഡനില്‍ സെമിയില് ദക്ഷിണാഫ്രിക്കയ്ക്കെതിരേ 33 പന്തില് സെഞ്ചുറി നേടിയ ഫിന് അലന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് നിര തന്നെയാണ് എതിരാളികളുടെ കരുത്ത്. 2019ല് മാഞ്ചസ്റ്ററില് നടന്ന ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിലും 2021ല് സതാംപ്ടണില് നടന്ന ഐസിസി വേള്ഡ് ടെസ്റ്റ് ചാമ്ബ്യന്ഷിപ്പ് ഫൈനലിലും ഇന്ത്യയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും കീവികള്‍ക്കുണ്ട്.
Previous Post Next Post