ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ സ്വര്‍ണം; 24 മണിക്കൂറിനിടെ പവന് കുറഞ്ഞത് 4040 രൂപ

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്നലെ വൈകീട്ട് 122920 രൂപയായിരുന്നു പവന് വില.

എന്നാല്‍, ഇന്ന് രാവിലെ 1,20,640 രൂപയായി കുറഞ്ഞു. 2280 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 285 രൂപ കുറഞ്ഞു. ഇന്നലെ രാവിലെ 124680 രൂപയായിരുന്നു പവന് വില.

24 മണിക്കൂറില്‍ 4040 രൂപയുടെ കുറവുണ്ടായി. ആഗോള തലത്തില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയരാനും കാരണമായേക്കും. ഇന്ത്യയിലടക്കം കുറച്ചു ദിവങ്ങളിലായി പെട്രോള്‍, ഡീസല്‍ വില ഏറിയും കുറഞ്ഞും വരികയായിരുന്നു. ഓഹരി വിപണിയെയും ഈ സാഹചര്യം ബാധിച്ചേക്കും. സ്വർണം, വെള്ളി വില വർധനയേക്കാള്‍ രാജ്യത്തെ സാധാരണക്കാരെ ബാധിക്കുക ഉയരാനിരിക്കുന്ന പെട്രോള്‍, ഡീസല്‍ വിലകള്‍ തന്നെയായിരിക്കും.


Previous Post Next Post