ഏറ്റുമാനൂർ ഉത്സവം : നാലാം ദിനമായ ഇന്ന് നളചരിതം ഒന്നാം ദിനവും ബാലിവധവും കാണാം


 

ഏറ്റുമാനൂർ :  അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പന്റെ ഉത്സവനാളുകൾക്കായി നാടുണർന്നു. 


നാലാം ദിവസമായ ഇന്ന് രാവിലെ 7 ന് ശ്രീബലി നടന്നു. സ്പെഷ്യൽ പഞ്ചാരിമേളത്തിന് ശ്രീ ചൊവ്വല്ലൂർ മോഹനവാര്യർ നേതൃത്വം നൽകി. ഉച്ചയ്ക്ക്  ഉത്സവബലി ദർശനം. വൈകുന്നേരം 5ന് കാഴ്ചശ്രീബലി.




ഇന്നത്തെ പ്രധാന സവിശേഷതതയായ സ്പെഷ്യൽ പഞ്ചവാദ്യത്തിന് തിമില മഹേന്ദ്രജാലം ശ്രീ പരയ്ക്കാട് മഹേന്ദ്രൻമാരാരുടെ നേതൃത്വത്തിലുള്ള 61ൽപ്പരം കലാകാരന്മാർ അണിനിരക്കും. വൈകീട്ട് 6ന് താലപ്പൊലി ഘോഷയാത്ര. രാത്രി 9 മുതലാണ് കഥകളി ആരംഭിക്കുക. ഇന്ന് രണ്ട് കഥകളാണ് അരങ്ങിലെത്തുക. ആദ്യത്തേത് നളചരിതം ഒന്നാം ദിവസമാണ്. നളനായി വേഷമിടുന്നത് ദേവദാസനാണ്.ബാലിവധമാണ് അടുത്ത കഥ. 



ഏറ്റുമാനൂർ ഉത്സവത്തിലെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും ഫെബ്രുവരി 25 ബുധനാഴ്ചയാണ് നടക്കുക.

Previous Post Next Post