ചക്രവാതച്ചുഴി, ന്യൂനമർദം; മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

 


തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 19 മുതൽ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും; 20, 21 തീയതികളിൽ ഇടുക്കി ജില്ലയിലും നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.



ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖ ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും ഫെബ്രുവരി പതിനെട്ടോടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അനുബന്ധ മേഖലയ്ക്കും മുകളിൽ കൂടുതൽ ശക്തമാകാനും സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു.


കൂടാതെ തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.

Previous Post Next Post