വിവാഹം കഴിഞ്ഞിട്ട് ആറുമാസം; മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ



മലപ്പുറം: ചങ്ങരംകുളത്ത് നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചങ്ങരംകുളം ടിപ്പു നഗർ കുറ്റിപ്പുള്ളിയിൽ ഷംസുദ്ദീന്റെയും നദീറയുടെയും മകളായ അസ്‌നയെയാണ് (20) വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചിയാനൂർ അരുവായിൽ അസറിന്റെ ഭാര്യയാണ് അസ്‌ന. വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി.


രണ്ടുദിവസം മുമ്പാണ് അസ്‌ന ചങ്ങരംകുളത്തുള്ള സ്വന്തം വീട്ടിലെത്തിയത്. ശനിയാഴ്ച വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ അസ്‌നയെ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


മരണത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ഭർത്താവ് അസർ എടപ്പാളിലെ ഒരു ഇലക്ട്രിക്കൽ കടയിലെ ജീവനക്കാരനാണ്. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം ഇന്ന് തന്നെ നടത്തും.

Previous Post Next Post