ഏറ്റുമാനൂരിൽ ഇന്ന് എഴുന്നള്ളും ഏഴരപ്പൊന്നാന

 


ഏറ്റുമാനൂർ :  അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പന്റെ ഉത്സവനാളുകൾക്കായി നാടുണർന്നു. 



എട്ടാം ദിവസമായ ഇന്ന് രാവിലെ 7 ന് ശ്രീബലി നടന്നു. സ്പെഷ്യൽ പഞ്ചാരിമേളത്തിന് പത്മശ്രീ ജയറാമും സംഘവും  നേതൃത്വം നൽകി. ഉച്ചയ്ക്ക്  ഉത്സവബലി ദർശനം. വൈകുന്നേരം 5ന് കാഴ്ചശ്രീബലി.




ഇന്നത്തെ പ്രധാന സവിശേഷതയായ സ്പെഷ്യൽ പഞ്ചവാദ്യത്തിൽ ചോറ്റാനിക്കര സത്യൻ നാരായണമാരാരുടെ നേതൃത്വത്തിൽ 61ൽപ്പരം കലാകാരന്മാർ അണിനിരക്കുന്നു.


രാത്രി 9.30 ന് രൂപ സുപ്രസിദ്ധ സിനിമാതാരം  നവ്യനായർ നയിക്കുന്ന ക്ലാസിക്കൽ ഡാൻസ്. 


ഏറ്റുമാനൂർ ഉത്സവത്തിലെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും ഇന്ന് രാത്രി 12ന് ആസ്ഥാനമണ്ഡപത്തിൽ നടക്കും.

Previous Post Next Post