തിരുവനന്തപുരത്തുനിന്ന് കാസർകോടേക്കുള്ള സ്ഥലംമാറ്റം ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതുസ്ഥാപനങ്ങളില്‍ അച്ചടക്കം ആവശ്യമാണെന്നും, എന്നാല്‍ അത് അടിമത്തമാകരുതെന്നും ഹൈക്കോടതി പറഞ്ഞു.കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും, ഭാവി സാധ്യതകളെക്കുറിച്ചും സർവീസ് മാഗസിനില്‍ ലേഖനം എഴുതിയതിന്റെ പേരിലായിരുന്നു സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റായ എസ്.ശിവകുമാറിനെതിരെ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സ്പെയർ പാർട്സുകള്‍ ഇല്ലാത്തതിനാല്‍ ബസുകള്‍ കട്ടപ്പുറത്താണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാല്‍ പ്രൊഫഷണല്‍ മാനേജ്‌മെന്റ് നടപ്പിലാക്കുമെന്നും ജീവനക്കാരുടെ ശമ്പളവും പെൻഷനും ഉറപ്പാക്കുമെന്നും ലേഖനത്തില്‍ പരാമർശിച്ചിരുന്നു. തുടർന്നാണ് മാനേജ്മെൻ്റ് നടപടിയെടുത്തത്. ഇതിനെതിരെ ശിവകുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൊതുസ്ഥാപനങ്ങളില്‍ അച്ചടക്കം ആവശ്യമാണെന്നും, എന്നാല്‍ അത് അടിമത്തമാകരുതെന്നും നടപടി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു
സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ കെ എസ് ആർ റ്റി സി ജീവനക്കാരനെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി
Malayala Shabdam News
0