കോട്ടയം: കേരളത്തിലെ പ്രശസ്തനായ സാമൂഹ്യപ്രവർത്തകനും അച്ചായൻസ് ഗോൾഡ് എംഡിയും ആയ ടോണി വർക്കിച്ചൻ എന്ന ടോണി അച്ചായൻസ് തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ നിർത്തുന്നു എന്ന വാർത്തയോട് പ്രതികരണം നടത്തിയിരിക്കുകയാണിപ്പോൾ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്ക് ലഭിക്കുന്ന കോളുകൾക്കും മെസ്സേജുകൾക്കും പ്രതികരണങ്ങൾക്കും മറുപടിയെന്നോണം ടോണി അച്ചായൻസ് നടത്തിയ മറുപടിയാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. തന്നെയും കാത്ത് ആയിരക്കണക്കിന് അമ്മമാരും കുട്ടികളും ഉള്ളിടത്തോളം കാലം അച്ചായന് ചാരിറ്റി പ്രവർത്തനങ്ങൾ നിർത്താൻ കഴിയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇനിയും പലയിടങ്ങളിലും താങ്ങായും കരുതലായും അച്ചായൻസ് ഉണ്ടാകുമെന്ന് അറിഞ്ഞതോടെ നിരവധി പേരാണ് അച്ചായന് നന്ദി അറിയിച്ച് എത്തുന്നത്.
