ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ച് ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ ജീൻ ഹെന്റി ഡ്യുണന്റ് സ്മാരക പുരസ്കാരം കോട്ടയം ജില്ലാ റെഡ്ക്രോസ് സൊസൈറ്റിക്ക് സമ്മാനിച്ച് മന്ത്രി വി ശിവൻകുട്ടി; പുരസ്കാരം ഏറ്റുവാങ്ങിയത് കോട്ടയം ജില്ലാ ചെയർമാൻ ജോബി തോമസ്


 തിരുവനന്തപുരം : ജീവകാരുണ്യപ്രവർത്തനം നടത്തി മാതൃകയായ സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ റെഡ്ക്രോസ് സൊസൈറ്റി ബ്രാഞ്ചിന് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കേരളാ ബ്രാഞ്ച് ഏർപ്പെടുത്തിയിട്ടുള്ള ജീൻ ഹെന്റി ഡ്യുണന്റ് പുരസ്കാരം കോട്ടയം ജില്ലാ റെഡ്ക്രോസ് സൊസൈറ്റി അർഹരായി.


ഇന്ന് രാവിലെ തിരുവനന്തപുരം ​ഗവ. വിമൻസ് കോളേജിൽ വെച്ച് നടക്കുന്ന ചടങ്ങിൽ  മന്ത്രി വി ശിവൻകുട്ടി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജീവകാരുണ്യപ്രവർത്തനങ്ങളിൽ റെഡ്ക്രോസ് വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അഡ്വ.കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം ജില്ലാ റെഡ്ക്രോസ് സൊസൈറ്റിക്ക് വേണ്ടി ചെയർമാൻ ജോബി തോമസ് പുരസ്കാരം ഏറ്റുവാങ്ങി.

 

ചടങ്ങിൽ ജൂനിയർ റെഡ്ക്രോസ് അവാർഡ്ദാനവും ജെആർസി തിരുവനന്തപുരം ജില്ലാ സെമിനാറും നടന്നു. എംഎൽഎ ഐ ബി സതീഷ് സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അഡ്വ. എസ്.പി ദീപക് മുഖ്യപ്രഭാഷണം നിർവഹിച്ചു.

പുരസ്കാരവിജയികളെ അഭിനന്ദിച്ച് ഡോ.നീന പ്രസാദ് സംസാരിച്ചു. 


ജെആർസി സ്റ്റേറ്റ് കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ ബിനു കെ പവിത്രൻ സ്വ​ഗതം ആശംസിച്ച ചടങ്ങിൽ എംഡി, നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര, എംഎസ് ഫൈസൽ ഖാൻ,  സ്റ്റേറ്റ് റെഡ് ക്രോസ് വൈസ് ചെയർമാൻ ജോബി തോമസ്, സെക്രട്ടറി എസ് അജയകുമാർ, ജെആർസി സ്റ്റേറ്റ് കോർഡിനേറ്റർ ആർ ശിവൻപിള്ള എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.


മികച്ച റവന്യു ജില്ലാ കോർഡിനേറ്റർക്കുള്ള ബാബു എസ് പ്രസാദ് സ്മാരക അവാർഡിന് അർഹത നേടിയത് ശ്രീമതി അനിത കെ.എസും മികച്ച സ്കൂൾ ടീച്ചർ കൗൺസിലർക്കുള്ള അവാർഡിന് അർഹത നേടിയത് ശ്രീമതി പ്രിയ എം കെയും ആണ്. മികച്ച ജെആർസി യൂണിറ്റിനുള്ള അവാർഡിൽ ഒന്നാം സ്ഥാനം നേടിയത് കോട്ടയം മൗണ്ട് കാർമൽ ജിഎച്ച്എസ്എസും രണ്ടാം സ്ഥാനം കൊല്ലം ​ഗവ. എച്ച്എസ്എസ് പൂയപ്പള്ളിയും അർഹരായി. മികച്ച വൈആർസി യൂണിറ്റിനുള്ള അവാർഡ് നിംസ് കോളേജ് ഓഫ് നഴ്സിം​ഗും കരസ്ഥമാക്കി.

Previous Post Next Post