വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ യദു അറസ്റ്റില്‍.


വിവാഹ വാഗ്ദാനം നല്‍കിയും പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലൂവന്‍സര്‍ അറസ്റ്റില്‍.

താന്ന്യം സ്വദേശി യദു ആണ് ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് അറസ്റ്റിലായത്. തൃശൂര്‍ സിറ്റി സൈബര്‍ പൊലീസിന് ലഭിച്ച എറണാകുളം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. (instagram influencer yedhu arrested in rape case)

മൂന്ന് പെണ്‍കുട്ടികളുടെ പരാതി കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യദുവിനെതിരെ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ് പൊലീസ്. കൂടുതല്‍ പേരെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായും ഇതില്‍ പോക്‌സോ കേസുകളും ഉള്‍പ്പെട്ടിടുണ്ടെന്നുമാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന . ഇരകളുടെ സ്വകാര്യത മാനിച്ച്‌ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ആദ്യ കേസില്‍ അറസ്റ്റിലായ പ്രതിക്കെതിരെ മറ്റ് പരാതികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.

Previous Post Next Post