സോജൻ വർഗീസ് Age 39 S/o വർഗീസ് കരിമക്കിൽ ഹൗസ് , ഉഴവൂർ ആണ് അറസ്റ്റിലായത്.
10.02.2026 തീയ്യതി രാത്രി 09.45 മണിയോടെ ഉഴവൂർ തോറോപ്പള്ളി വീടിൻ്റെ പിറകുവശം മുറ്റത്തു അതിക്രമിച്ചു കയറിയ പ്രതി പല്ലുതേക്കുന്നതിനായി പുറത്തിറങ്ങിയ ഗൃഹനാഥയെ കഴുത്തിനു പിടിച്ചു തള്ളി താഴെയിട്ട് തലയ്ക്കും ശരീരത്തിനും പരിക്കേൽപ്പിച്ചു ബലം പ്രയോഗിച്ച് കഴുത്തിൽ കിടന്ന മൂന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയിൽ രണ്ടര പവനോളം മാല വലിച്ചു പൊട്ടിച്ചു കവർച്ച ചെയ്തു കൊണ്ടു പോയ സംഭവത്തിൽ
കുറവിലങ്ങാട് പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരവേ SI ശരണ്യ S.ദേവൻ, CPO മാരായ സിറാജ് ഇബ്രാഹിം, റസൺ വർഗീസ്, പ്രേംകുമാർ, രാജു N. D എന്നിവരാണ് എന്ന പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.