ഏറ്റുമാനൂർ ശ്രീമഹാദേവക്ഷേത്രത്തിലെ 2026 വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെമ്പിൾ പോലീസ് കൺട്രോൾ റൂം ക്ഷേത്രത്തിൻറെ പടിഞ്ഞാറെ നടയിൽ 18.02.26 തീയതി 4 PM ന് ബഹു. കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽഹമീദ് A , IPS ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO, ശ്രീ. ശ്യാം. കെ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ. ശ്രീ. അഭിലാഷ്, SI മാരായ ശ്രീ. തോമസ് ജോസഫ്, ജയപ്രകാശ്, രാജീവ്, ഉദയൻ എന്നിവരും ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഏറ്റുമാനൂർ ഉത്സവം: പോലീസ് കൺട്രോൾ റൂം തുറന്നു
Malayala Shabdam News
0