ഏറ്റുമാനൂരിൽ ഇനി ഉത്സവ നാളുകൾ; ഉത്സവം കൊടിയേറി

ഏറ്റുമാനൂർ: അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പന്റെ ഉത്സവനാളുകൾക്കായി നാടുണർന്നു. ഈ വർഷത്തെ ഉത്സവത്തിന് ഇന്ന് (ഫെബ്രുവരി 18ന്) രാവിലെ തന്ത്രി മുഖ്യനും ക്ഷേത്ര ആചാര്യനുമായ താഴ്മൺ മഠം ബ്രഹ്മശ്രി കണ്ഠരര് ബ്രഹ്മദത്തൻ, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഇങ്ങേത്തല രാമൺ സത്യനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറി. 

കൊടിയേറ്റ് പഞ്ചവാദ്യത്തിന് സർവശ്രീ ചോറ്റാനിക്കര സുഭാഷ് നാരായണമാരാരും സംഘവുമാണ് നേതൃത്വം നൽകിയത്. ഇന്ന് വൈകീട്ട് 6ന് കാഴ്ചപ്പന്തൽ ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം നടക്കും. വിശേഷാൽ തായമ്പകയിൽ ഇന്ന് ഇരട്ട തായമ്പകയാണ്. വൈകീട്ട് 8ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിന്റെ ദേവസ്വം, സഹകരണ, തുറമുഖ വകുപ്പ് മന്ത്രി ശ്രീ വിഎൻ വാസവനാണ്. അദ്ധ്യക്ഷൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് ശ്രീ കെ ജയകുമാറാണ്. വൈകീട്ട് 8.30 നു് ഡോ. വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ ഭക്തി ഗാനമേളയും നടക്കും. 
ഏറ്റുമാനൂർ ഉത്സവത്തിലെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും ഫെബ്രുവരി 25 ബുധനാഴ്ചയാണ് നടക്കുക.
Previous Post Next Post