ഏറ്റുമാനൂർ : അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പന്റെ ഉത്സവനാളുകൾക്കായി നാടുണർന്നു.
ഒമ്പതാം ദിവസമായ ഇന്ന് രാവിലെ 7 ന് ശ്രീബലി നടന്നു. സ്പെഷ്യൽ മേജർസെറ്റ് പഞ്ചാരിമേളത്തിന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും നേതൃത്വം നൽകി. ഉച്ചയ്ക്ക് ഉത്സവബലി ദർശനം. വൈകുന്നേരം 5ന് കാഴ്ചശ്രീബലി.
ഇന്നത്തെ പ്രധാന സവിശേഷതയായ സ്പെഷ്യൽ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻമാരാരുടെ നേതൃത്വത്തിൽ 50ൽപ്പരം കലാകാരന്മാർ അണിനിരക്കുന്നു. ഇന്നത്തെ ചടങ്ങിന്റെ പ്രത്യേകതയാണ് കുടമാറ്റം.
രാത്രി 10 ന് സുപ്രസിദ്ധ സിനിമാ പിന്നണിഗായകൻ ശ്രീ എം ജി ശ്രീകുമാർ നയിക്കുന്ന ഗാനമേള, ശ്രീരാഗലയം.
നാളെയാണ് തിരുആറാട്ട്.
