മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും

 


കോട്ടയം: മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ്റെ അഞ്ചാമത് സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ കുമരകത്ത് നടക്കും. സംസ്ഥാന പ്രസിഡൻ്റ് എ.കെ. ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പ്രതിനിധി സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉത്ഘാടനം ചെയ്യും. സെക്രട്ടറി കെ.എം. അനൂപ് റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ അനീഷ് കുമാർ കണക്ക് അവതരിപ്പിക്കും. മാറുന്ന കാലത്തെ മാറുന്ന മാധ്യമ പ്രവർത്തനം' എന്ന വിഷയത്തിൽ സെമിനാറും നടക്കും. തുടർന്ന് പുതിയ ഭരണസമിതിയെ തെരെഞ്ഞെടുക്കും. വൈസ് പ്രസിഡൻ്റുമാരായ തങ്കച്ചൻ പാലാ, ഉദയൻ കലാനികേതൻ, ജോ. സെക്രട്ടറിമാരായ ജൊവാൻ മധുമല, മഹേഷ് മംഗലത്ത് എന്നിവർ സംസാരിക്കും.

Previous Post Next Post