'അതീവ ജാഗ്രത പാലിക്കുക'; ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം



ജെറുസലേം: ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാരോട് അതീവ ജാഗ്രതാ പാലിക്കണമെന്ന് നിർദേശം നൽകി ഇന്ത്യ. ഇസ്രയേൽ അധികൃതർ നൽകുന്ന എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും മാർഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.


നിശ്ചയിക്കപ്പെട്ടിട്ടുള്ള ഷെൽട്ടറുകളിൽ തന്നെ തുടരാനും താമസസ്ഥലത്തോ, ജോലിസ്ഥലങ്ങൾക്കോ അടുത്തുള്ള സരക്ഷിതയിടങ്ങളോ അറിഞ്ഞിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇസ്രയേലിനുള്ളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം.


പുതുക്കിയ നിർദേശങ്ങളറിയാൻ https://www.oref.org.il/eng എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രാദേശിക വാർത്തകളും ഔദ്യോഗിക അറിയിപ്പുകളും അടിയന്തര ജാഗ്രതാ നിർദേശങ്ങളും കൃത്യമായി നിരീക്ഷിക്കണം. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു. ഫോൺ: +972-54-7520711; ഇമെയിൽ: cons1.telaviv@mea.gov.in.

Previous Post Next Post