ഏറ്റുമാനൂർ : അഘോരമൂർത്തിയായ ഏറ്റുമാനൂരപ്പന്റെ ഉത്സവനാളുകൾക്കായി നാടുണർന്നു.
നാലാം ദിവസമായ ഇന്ന് രാവിലെ 7 ന് ശ്രീബലി നടന്നു. സ്പെഷ്യൽ പഞ്ചാരിമേളത്തിന് ശ്രീ കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലുള്ള 95ൽപ്പരം കലാകാരന്മാർ നേതൃത്വം നൽകി. ഉച്ചയ്ക്ക് ഉത്സവബലി ദർശനം. വൈകുന്നേരം 5ന് കാഴ്ചശ്രീബലി.
ഇന്നത്തെ പ്രധാന സവിശേഷതയായ സ്പെഷ്യൽ പഞ്ചവാദ്യത്തിൽ തൃശൂർപൂരം മഠത്തിൽവരവ് പഞ്ചവാദ്യനായകന്മാരായ കോങ്ങാട് മധുവിന്റെയും മദ്ദളപ്രജാപതി ചെർപ്പുളശ്ശേരി ശിവൻ ആശാന്റെയും നേതൃത്വത്തിൽ 71ൽപ്പരം കലാകാരന്മാർ അണിനിരക്കുന്ന വാദ്യവിസ്മയം. വൈകീട്ട് 6ന് താലപ്പൊലി ഘോഷയാത്ര.
രാത്രിയിൽ സുപ്രസിദ്ധ ചലച്ചിത്രതാരം കൃഷ്ണപ്രഭയും സംഘവും അവതരിപ്പിക്കുന്ന ക്ലാസ്സിക്കൽ ഡാൻസ്. ഇന്ന് രണ്ട് കഥകളിയാണ്അരങ്ങിലെത്തുക. ആദ്യത്തേത് നളചരിതം നാലാം ദിവസമാണ്. ദുര്യോധനവധമാണ് അടുത്ത കഥ. ദുര്യോധനനായി വേഷമിടുന്നത് കലാമണ്ഡലം രവികുമാറാണ്.
ഏറ്റുമാനൂർ ഉത്സവത്തിലെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും ഫെബ്രുവരി 25 ബുധനാഴ്ചയാണ് നടക്കുക.