പത്തനംതിട്ട റാന്നിയിലാണ് സംഭവം. പത്തനംതിട്ട സ്വദേശി ദേവീ കൃഷ്ണൻ ആണ് പൊലീസിന്റെ പിടിയിലായത്. പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് ദേവീ കൃഷ്ണൻ. കോട്ടയത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഉക്രൈനിൽ നിന്ന് എംബിബിഎസ് നേടിയ ആളാണ് ദേവീ കൃഷ്‌ണൻ. കഴിഞ്ഞ ദിവസം പിടിയിലായ കഞ്ചാവ് സംഘവുമായി ഡോക്ടറിന് ബന്ധമെന്ന് പൊലീസ് പറയുന്നു.
പത്തനംതിട്ട റാന്നിയിൽ രണ്ട് കിലോ കഞ്ചാവുമായി കഴിഞ്ഞ മാസമാണ് രണ്ട് യുവാക്കൾ പിടിയിലായത്. പത്തനംതിട്ട സ്വദേശികൾ മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവരാണ് നേരത്തെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തുരുന്നു. ഹൈബ്രിഡ് കഞ്ചാവുമായി
പീടിയിലായ സഞ്ജു മനോജ്
ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടിയാണ്. ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കേണ്ട ആളായിരുന്നു സഞ്ജു മനോജ്. ഡിവൈഎഫ്ഐ ഭാരവാഹികൾ രാവിലെ
സഞ്ജുവിനെ വിളിച്ചപ്പോൾ റാന്നി സിഐ ആയിരുന്നു ഫോണെടുത്തത്. സമ്മേളനത്തിൽ പങ്കെടുക്കാനിരുന്നപ്പോഴാണ് കഞ്ചാവുമായി പിടിയിലാവുന്നത്. ഇപ്പോൾ പിടിയിലായ ഡോക്ടർ അടക്കമുള്ള ആളുകൾക്ക് വേണ്ടിയാണ് മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവർ കഞ്ചാവ് എത്തിച്ചിരുന്നത് എന്നാണ് വിവരം.