വെമ്പള്ളിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



കുറവിലങ്ങാട്: എം.സി റോഡിൽ വെമ്പള്ളി ജംഗ്ഷന് സമീപം ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വയലാ ആനപ്പാറയിൽ ജോസ്മിൻ ബിനോയി (23) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ വയലായിൽ നിന്നും ഏറ്റുമാനൂരിലേക്ക് പോകുന്നതിനിടെ എതിർദിശയിൽ നിന്ന് കുറവിലങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ട്രാവലറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോസ്മിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം.
കോട്ടയം കൊണ്ടോടി ഓട്ടോക്രാഫ്റ്റിൽ വെൽഡിംഗ് തൊഴിലാളിയായിരുന്നു. ജോസ്മിൻ ബിനോയിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കുറവിലങ്ങാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Previous Post Next Post