പാലക്കാട്: സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ബ്രാൻഡി ഈ മാസം 21 ന് വിപണിയിലെത്തും. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസാണ് മദ്യം ഉത്പാദിപ്പിക്കുന്നത്. ബ്രാൻഡിക്ക് പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം വിവാദമായിരുന്നു.
പുതിയ ബ്രാൻഡിയുടെ പേര് എന്താണെന്നത് ഇപ്പോഴും സർപ്രൈസായി തുടരുകയാണ്. സർക്കാരിന്റെ വില കുറഞ്ഞ ബ്രാൻഡിയാണ് ശനിയാഴ്ച വിപണിയിലേക്ക് എത്തിക്കുന്നത്. ബ്രാൻഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം വിവാദമായിരുന്നു.
ബ്രാൻഡിക്ക് ഏറ്റവും മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു പരസ്യം. ഇതു ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി മലബാർ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടിയിരുന്നു. മദ്യത്തിന് പേരിടൽ മത്സരം തങ്ങൾക്ക് അറിയില്ലെന്നാണ് ബെവ്‌കോ കോടതിയെ അറിയിച്ചത്.
