കോഴിക്കോട് സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു; ആക്രമിച്ചത് 3 അംഗ സംഘം

പേരാമ്പ്രയില്‍ സിപിഎം പ്രവർത്തകനു വെട്ടേറ്റു. ദിനേശൻ (49) ആണ് വെട്ടേറ്റത്. മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നില്‍.

പേരാമ്പ്ര മുതുവണ്ണാച്ചയില്‍ വച്ചാണ് ആക്രമണമുണ്ടായത്. തലയ്ക്കും കൈകള്‍ക്കും പരിക്കേറ്റ ദിനേശനെ ആദ്യം ഇഎംഎസ് സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 7.30 ഓടെ മുതുവണ്ണാച്ച ആറങ്ങാട്ട് ഭാഗത്ത് വെച്ചാണ് സംഭവം. കുറ്റ്യാടിയിലെ കട അടച്ച്‌ ബൈക്കില്‍ വെളുത്തപറമ്പത്ത് നിന്ന്‌ മുതുവണ്ണാച്ചക്കുള്ള റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍വെച്ച്‌ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് ദിനേശൻ രക്ഷപ്പെട്ടത്.

പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. സംഭവത്തിന് പിന്നില്‍ ആർഎസ്‌എസ് സംഘമാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. പ്രദേശത്ത് കഴിഞ്ഞ വർഷമുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് സംഭവമെന്നാണ് കരുതുന്നത്.
Previous Post Next Post