വനിതാദിന പുരസ്കാരം 2026; മലയാള ശബ്ദം ന്യൂസിന്റെ ഏഴാമത് സൂപ്പർ ലേഡി അവാർഡിന് എൻട്രികൾ ക്ഷണിച്ചു



കോട്ടയം : കേരളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താചാനലായ മലയാള ശബ്ദം ഏഴാമത് വനിതാദിന പുരസ്കാര വിതരണ ചടങ്ങിലേക്ക് എൻട്രികൾ ക്ഷണിച്ചു.


വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ കണ്ടെത്തി അവരുടെ നേട്ടം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 6 വർഷമായി തുടർച്ചയായി നൽകിവരുന്ന പുരസ്കാരമാണ് സൂപ്പർ ലേഡി പുരസ്കാരം.


സാമൂഹിക,സാംസ്കാരിക, തൊഴിൽ മേഖലകളിൽ ശോഭിച്ചവർ, സംരംഭകർ, കലാ-കായിക മേഖലകളിൽ മികവ് തെളിയിച്ചവർ എന്നിവരെയാണ് അവാർഡിനായി പരി​ഗണിക്കുന്നത്.  കോട്ടയത്ത് വെച്ച് മാർച്ചിൽ നടക്കുന്ന പ്രൗഢ-​ഗംഭീരമായ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. 3 ലക്ഷത്തിലധികം അധികം വായനക്കാരുള്ള മലയാള ശബ്ദം ഓൺലൈൻ വാർത്താ ചാനലിലൂടെ നിങ്ങളുടെ പ്രശസ്തി ലോകരെ അറിയിക്കാനുള്ള അസുലഭ അവസരമാണിത്.


എൻട്രികൾ  9895737777 എന്ന വാട്സാപ്പ് നമ്പരിലേക്കോ malayalashabdamnews@gmail.com എന്ന മെയിൽ ഐഡിയിലേക്കോ നിങ്ങളുടെ ബയോ​ഡാറ്റകൾ അയക്കാവുന്നതാണ്

Previous Post Next Post