റീൽ ചിത്രീകരിക്കുന്നതിനിടെ കഴുത്തിൽ കയർ മുറുകി; 29കാരി മരിച്ചു

ലഖ്‌നൗ: റീൽ ചിത്രീകരിക്കുന്നതിനിടെ കഴുത്തിൽ കയർ മുറുകി യുവതി മരിച്ചു. ഉത്തർപ്രദേശിൽ ബന്ദ ജില്ലയിൽ താമസിക്കുന്ന മോഹിനി (27) ആണ് മരിച്ചത്. തൂങ്ങിക്കിടക്കുന്ന ഒരു രംഗമാണ് മോഹിനി ചിത്രീകരിക്കാൻ ശ്രമിച്ചത്. കഴുത്തിൽ ഒരു കെട്ട് ഉണ്ടാക്കി മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതിനായി ഒരു സ്റ്റൂളിൽ കയറി നിന്നു. വഴുതി വീണതാണോ അതോ ബാലൻസ് നഷ്ടപ്പെട്ടതാണോ എന്നത് വ്യക്തമല്ലെന്നും കഴുത്തിൽ മുറുകിയതോടെ നിമിഷങ്ങൾക്കകം മോഹിനി മരിച്ചതായും കുടുംബാംഗങ്ങൾ പറഞ്ഞു.


മോഹിനിയുടെ നാല് വയസ്സുകാരിയായ മകൾ മുറിയിൽ പ്രവേശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അമ്മയെ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടതോടെ കുട്ടി സഹായത്തിനായി നിലവിളിച്ചു. ആ നിലവിളി കേട്ട് അയൽക്കാരെത്തി. എന്നാൽ കഴുത്തിൽ കുരുക്ക് മുറുകി സെക്കൻഡുകൾക്കുള്ളിൽ മരണം സംഭവിക്കുകയുമായിരുന്നു.


പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. റീൽസ് ചിത്രീകരണത്തിനിടെയുണ്ടായ അപകടമാണിതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post