ശബരിമല നെയ് ക്രമക്കേട്: 29 ശാന്തിക്കാരും 3 ഓഫീസർമാരും പ്രതികളെന്ന് വിജിലൻസ്

 


കൊച്ചി: ശബരിമല ആടിയശിഷ്ടം നെയ് ക്രമക്കേടിൽ അന്വേഷണം പൂർത്തിയാക്കാൻ സമയം അനുവദിച്ച് ഹൈക്കോടതി. 45 ദിവസം സമയമാണ് ഹൈക്കോടതി അനുവദിച്ചത്. വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്ന വിജിലൻസിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കേസിൽ 29 ശാന്തിക്കാരും മൂന്ന് ഓഫീസർമാർക്കും ക്രമക്കേടിൽ പങ്കുണ്ടെന്നാണ് വിജിലൻസിന്റെ നിലപാട്.


ആടിയശിഷ്ടം നെയ് വിൽപനയിലൂടെ ഈ സീസണിൽ 27 ലക്ഷം രൂപയുടെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തൽ. നാല് കൗണ്ടറുകളിലൂടെയാണ് നെയ് വിൽപന നടന്നത്. ആടിയശിഷ്ടം നെയ് വിൽപന നടത്തുന്ന കൗണ്ടറുകളിൽ എത്തിച്ച ഏകദേശം 22000 പാക്കറ്റ് നെയ് വിറ്റതിന്റെ കണക്കുകളില്ലെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ.


ശബരിമലയിൽ നെയ് വിൽപന ഉൾപ്പെടെ വിഷയങ്ങൾ അനാസ്ഥയോടെയാണ് കൈകാര്യം ചെയ്യുന്നത് എന്ന സൂചനയാണ് വിജിലൻ മുന്നോട്ട് വയ്ക്കുന്നത്. ഒരു സാധാരണ നോട്ട് പുസ്തകത്തിലാണ് എല്ലാ കണക്കുകളും എഴുതുന്നത്. ഡ്യൂട്ടി മാറ്റം ഉൾപ്പെടെ ഇതിലാണ് രേഖപ്പെടുത്തുന്നത്. ഇത്തരത്തിലാണ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.

Previous Post Next Post