എസ്ഐആർ: അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു, 2.69 കോടി വോട്ടർമാർ, 9,06,211 പേർ പുറത്ത്


 

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആർ) ഭാഗമായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. അന്തിമപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. പട്ടികയിൽ 9,06,211 പേർ പേർ പുറത്തായി. പട്ടികയിൽ ഇനിയും പേര് ചേർക്കാൻ അവസരമുണ്ട്.


കരട് പട്ടികയിൽനിന്ന് 53,229 പേരെ ഒഴിവാക്കിയിട്ടുമുണ്ട്. പട്ടികയിൽ നിന്ന് മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചർ എന്നിവർ ഉൾപ്പെടെയാണ് ഒഴിവാക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഇന്നലെ പറഞ്ഞിരുന്നു. പുതിയ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണ് ഉണ്ടാകുക. പുരുഷൻമാർ - 1,31,26,048, സ്ത്രീകൾ - 1,38,27,319, ട്രാൻസ്ജെൻഡർമാർ - 277, പ്രവാസികൾ- 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുൾപ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടർമാരും അന്തിമ പട്ടികയിലുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നു.


സംസ്ഥാനത്ത് എസ്ഐആർ കരട് പട്ടിക ഡിസംബറിലാണ് പ്രസിദ്ധീകരിച്ചത്. കരട് വോട്ടർ പട്ടികയിൽ പരാതികൾ സ്വീകരിച്ച് ഹിയറിങ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അന്തിമ പട്ടിക തയാറാക്കിയത്. ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,54,42,352 വോട്ടർമാരാണുണ്ടായിരുന്നത്. 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായതായിരുന്നു. ആകെ 2,78,50,856 വോട്ടർമാരാണ് കരട് പട്ടികയിൽ ഉണ്ടായിരുന്നത്.

Previous Post Next Post