സംസ്ഥാനത്ത് ഫെബ്രുവരി 21ന് നഴ്സുമാർ പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ.
സംസ്ഥാനത്ത് 476 സ്വകാര്യ ആശുപത്രികളിലാണ് നഴ്സുമാർ പണിമുടക്കുന്നത്.
അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നഴ്സുമാർ സമരത്തിലേക്ക് കടക്കുന്നത്. ഏഴു വർഷമായി ശമ്പളത്തിൽ വർധനവുണ്ടായിട്ടെന്നും എൽഡിഎഫ് സർക്കാർ ശമ്പളം കൂട്ടാൻ ഉത്തരവിറക്കുന്നില്ലെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.
യുഎൻഎ ഭാരവാഹികളെ എൽഡിഎഫ് സർക്കാർ കള്ളക്കേസിൽ കുടുക്കുകയാണെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
