ടി20 ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് സിംബാബ്‌വെക്കെതിരെ

ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. ചെന്നൈ, ചെപ്പോക്കില്‍ വൈകിട്ട് 7 മണിക്കാണ് മത്സരം

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ഒറ്റ തോല്‍വിയില്‍ ഫേവറൈറ്റ് ടാഗ് കൈവിട്ടിരിക്കുകയാണ് സൂര്യകുമാരും സംഘവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തകര്‍ച്ചയോടെ നെറ്റ് റണ്‍റേറ്റില്‍ പിന്നില്‍ പോയ ടീം ഇന്ത്യ ചെപ്പൊക്കില്‍ ഇറങ്ങുന്നത് മാറ്റം ഉറപ്പിച്ച്‌. ഇടം കയ്യന്‍മാര്‍ നിറഞ്ഞ ടോപ് ഓര്‍ഡറില്‍ അഴിച്ചുപണി ആണ് പലരും നിര്‍ദേശിക്കുന്ന ഒറ്റമൂലി.

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. നാല് പരാജയങ്ങളുടെ പേരില്‍ അഭിഷേക് ശര്‍മ്മയെ കൈവിടില്ല. പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും തിലക് വര്‍മയെ പുറത്തിറത്താന്‍ തീരുമാനിച്ചാല്‍ സഞ്ജുവിന് ചെപ്പൊക്കില്‍ ഹോം കമിംഗ്. വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിനെ വീണ്ടും തഴഞ്ഞേക്കില്ല. റിങ്കു സിംഗ് കളിക്കുന്ന കാര്യവും സംശയം. ഒരു പെസറെ പിന്‍വലിച്ച്‌ വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം കുലദീപ് യാദവിനെയും ഉള്‍പെടുത്തണമെന്ന വാദം ഉയര്‍ന്നെങ്കിലും ബാറ്റിങ് ദുര്‍ബലം ആകുമെന്ന ആശങ്കയില്‍ മടിച്ചേക്കും.

ഓസ്ട്രേലിയയെയും ശ്രീലങ്കയേയും ഞെട്ടിച്ച്‌ സൂപ്പര്‍ എട്ടില്‍ എത്തിയ സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ കളി മറന്നു. ഇന്ത്യക്കെത്തിരെ കളിച്ച 13 ട്വന്റി 20യില്‍ പത്തിലും തോറ്റതും സിംബാബ്‌വെയ്ക്ക് അപായസൂചന.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര
Previous Post Next Post