ന്യൂഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇന്നു രാവിലെ 8.33നാണ് വിവിധ പ്രദേശങ്ങളിലെ ഒൻപതു സ്കുളുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. ഉടൻ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.
ലോറെറ്റോ കോൺവെന്റ് സ്‌കൂൾ, ഡൽഹി കന്റോൺമെന്റ് കേംബ്രിഡ്ജി സ്‌കൂൾ, നോർത്ത് വെസ്റ്റ് ഡൽഹിയിലെ രോഹിണി സിഎം സ്‌കൂൾ, രോഹിണി ബാൽ ഭാരതി സ്‌കൂൾ, രോഹണി കേംബ്രിഡ്ജ് സ്‌കൂൾ, സൗത്ത് ഡൽഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനി ദി ഇന്ത്യൻ സ്‌കൂൾ, സൗത്ത് ഡൽഹിയിലെ സാദിഖ് നഗർ ഡിടിഎ സ്‌കൂൾ, ഐഎൻഎ തുടങ്ങിയ സ്‌കൂളുകൾക്കാണ് ഭീഷണി സന്ദേശം എത്തിയത്.
ഡൽഹി ഖലിസ്ഥാൻ ആയി മാറുമെന്നാണ് ഭീഷണി സന്ദേശം ഉൾപ്പെട്ട മെയിലിലുള്ളത്. ഫെബുവരി 13ന് ഉച്ചയ്ക്ക് 1.11ന് പാർലമെന്റിൽ സ്‌ഫോടനം നടക്കുമെന്നാണ് മെയിലിൽ പറയുന്നത്.
