'ഇത്രയും വില കുറഞ്ഞ രീതിയില്‍ ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ശരിയല്ല'; വെള്ളാപ്പള്ളിയെ പിന്തുണച്ച്‌ സുകുമാരന്‍ നായര്‍

എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച്‌ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.

ഇത്രയും വില കുറഞ്ഞ രീതിയില്‍ ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ശരിയല്ല.വിഡി സതീശന്‍ അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ വെള്ളാപ്പള്ളിക്കെതിരെ നിരന്തരം വിമര്‍ശനം തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് എന്‍എസ്‌എസ് നേതാവിന്റെ പിന്തുണ എന്നതാണ് ശ്രദ്ധേയം.

മുഖ്യമന്ത്രി വണ്ടിയില്‍ കയറ്റി എന്നൊക്കെ പറഞ്ഞ് വിമര്‍ശിക്കുന്നത് എത്ര വിലകുറഞ്ഞ രീതിയാണ്. ഇത് ഒരിക്കലും ശരിയല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്‍എസ്‌എസും എസ്‌എന്‍ഡിപിയും യോജിച്ചുപോകണമെന്ന അഭിപ്രായം അദ്ദേഹം പറഞ്ഞു. അതുമായി ബന്ധപ്പെട്ട് എന്നെ ഇതുവരെ സമീപിച്ചിട്ടില്ല. സഹകരണ ആവശ്യം അദ്ദേഹം പറയുകയാണെങ്കില്‍ എല്ലാവരുമായി ആലോചിച്ച്‌ തീരുമാനിക്കും. ഞങ്ങള്‍ അലോഹ്യത്തില്‍ അല്ല, ലോഹ്യത്തില്‍ തന്നെയാണെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

'എന്‍എസ്‌എസിന് രാഷ്ട്രീയപരമായി എല്ലാവരോടും ഒരേ സമീപനമാണ്. വെള്ളാപ്പള്ളി നടേശന്‍ ദീര്‍ഘകാലമായി ഒരു സമുദായത്തിന്റെ നേതാവാണ്. ഇത്രയും പ്രായമായ അദ്ദേഹത്തെ പോലൊരു നേതാവിനെ ഈ തരത്തില്‍ വില കുറഞ്ഞ രീതിയില്‍ രാഷ്ട്രീയ നേതാക്കള്‍ ആക്ഷേപിക്കുന്നത് ഒരിക്കലും ഭൂഷണമായ കാര്യമല്ല.' എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
Previous Post Next Post